ഭൂമിതർക്കം; പട്ടാപ്പകൽ രണ്ടുപേർക്ക് നേരെ വെടിയുതിർത്ത് 80കാരൻ

ചെന്നൈ: സ്ഥലവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പട്ടാപ്പകൽ രണ്ടുപേർക്ക് നേരെ വെടിയുതിർത്ത് 80കാരൻ. സംഭവത്തിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. തമിഴ്നാട്ടിലെ ദിണ്ഡിഗൽ ജില്ലയിലെ പഴനി ടൗണിലാണ് സംഭവം.

നടരാജൻ എന്നയാളാണ് വെടിയുതിർത്തത്. സുബ്രഹ്മണി, പളനിസാമി എന്നിവർക്കാണ് വെടിയേറ്റത്.

പഴനിക്കടുത്ത് അക്കരപ്പട്ടിയിലെ കര്‍ഷകനായ ഇളങ്കോവന് സ്വന്തമായ 12 സെന്‍റ് സ്ഥലം പഴനി റെയില്‍വേ ഫീറ്റര്‍ റോഡിലുണ്ട്. നടരാജന്‍ ഇത് തനിക്ക് സ്വന്തമാണെന്ന് അവകാശപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസുണ്ട്.

തിങ്കളാഴ്ച രാവിലെ ഇളങ്കോവന്‍റെ ബന്ധുക്കളായ പളനിസാമി, സുബ്രഹ്മണി എന്നിവർ എത്തി തർക്കത്തിലുള്ള സ്ഥലം വൃത്തിയാക്കി. വിവരമറിഞ്ഞെത്തിയ നടരാജൻ ഇവരുമായി വാക്കുതർക്കത്തിലായി. തുടർന്ന് തോക്കുമായെത്തി ഇരുവരെയും വെടിവെക്കുകയായിരുന്നു.

പഴനിസാമിക്ക് കാലിലും സുബ്രഹ്മണിക്ക് വയറിലുമാണ് വെടിയേറ്റത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടരാജനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തോക്കും പിടിച്ചെടുത്തു. 


Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.