കടൽനിരപ്പുയരുന്നു; നരിമാൻ പോയിൻറുൾപെടെ ദക്ഷിണ മുംബൈയിലേറെയും​ 2050നുള്ളിൽ വെള്ളത്തിനടിയിലാകും

മുംബൈ: കടൽ ജല നിരപ്പ്​ അപ്രതീക്ഷിത വേഗത്തിൽ ഉയരുന്നത്​ രാജ്യത്തി​െൻറ വ്യാവസായിക തലസ്​ഥാനമായ മുംബൈയെ മുക്കുകയാണെന്ന്​ മുന്നറിയിപ്പ്​. വ്യവസായ കേന്ദ്രമായ നരിമാൻ പോയിൻറും സംസ്​ഥാന സെക്ര​ട്ടേറിയറ്റായ മന്ത്രാലയയും കുഫേ പരേഡുമുൾപ്പെടെ ദക്ഷിണ മുംബൈയുടെ വലിയ ഭാഗവും 2050 ഓടെ ജലത്തിനടിയിലാകുമെന്ന്​ മുംബൈ മുനിസിപ്പൽ കമീഷണർ ഇഖ്​ബാൽ സിങ്​ ചഹൽ പറഞ്ഞു.

കോസ്​മോ പോളിറ്റൻ നഗരത്തിലെ എ, ബി, സി, ഡി വാർഡുകളുടെ 70 ശതമാനവും മുങ്ങും. അതോടെ, മുംബെയുടെ ഭൂപടത്തിൽനിന്ന്​ അവ അപ്രത്യക്ഷമാകും.

​പ്രകൃതി നിരന്തരം മുന്നറിയിപ്പ്​്​ നൽകിയിട്ടും ആരും ഉണരുന്നില്ലെന്നും അടുത്ത ഘട്ടം ഭീകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

129 വർഷത്തിനിടെ ആദ്യമായാണ്​ നിസർഗ എന്ന ചുഴലിക്കാറ്റ്​ മുംബൈയിൽ അടിച്ചുവീശിയത്​. 15 മാസത്തിനിടെ മൂന്നു ചുഴലിക്കാറ്റുകൾ കൂടി സംഭവിച്ചു. അവക്കുപിറകെ അഞ്ചു മുതൽ 5.5 അടിവരെ നരിമാൻ പോയിൻറിൽ വെള്ളം ഉയർന്നിട്ടുണ്ടെന്നും മുംബൈ കാലാവസ്​ഥാ രേഖ സമർപിച്ച്​ ചഹൽ വ്യക്​തമാക്കി.

ജൂൺ ആറ്​, ഏഴ്​ തീയതിക്കകം മൺസൂൺ എത്താറുള്ള മുംബൈയിൽ ഇത്തവണ മേയ്​ 17ന്​ എത്തിയ ടോ​ട്ടേ ചുഴലിക്കാറ്റി​െൻറ തുടർച്ചയായി ഒറ്റ ദിവസം പെയ്​തത്​ 214 മില്ലീമീറ്ററാണ്​. 

Tags:    
News Summary - 80% Of Mumbai's Nariman Point, Cuffe Parade Will Be Submerged By 2050: Civic Body Head

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.