80 ശതമാനം എം.എൽ.എമാരും സചിൻ പൈലറ്റിനൊപ്പമാണെന്ന് രാജസ്ഥാൻ മന്ത്രി

ജയ്പൂർ: രാജസ്ഥാൻ കോൺഗ്രസിൽ തർക്കം രൂക്ഷമാവുന്നതിനിടെ 80 ശതമാനം എം.എൽ.എമാരും സചിൻ പൈലറ്റിനൊപ്പമാണെന്ന പ്രസ്താവനയുമായി മന്ത്രി ആർ.എസ് ഗുധ. നിലവിൽ നാല് എം.എൽ.എമാർ അദ്ദേഹത്തിനൊപ്പമുണ്ടെന്നും ഗുധ പറഞ്ഞു.

'സചിൻ പൈലറ്റിനൊപ്പം 80 ശതമാനം എം.എൽ.എമാരെയെങ്കിലും നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ഞങ്ങളുടെ അവകാശവാദം ഉപേക്ഷിക്കും. ചതിയൻ, വിലയില്ലാത്തവൻ എന്നൊക്കെ അദ്ദേഹത്തെ വിളിക്കുമായിരിക്കും. പക്ഷേ, സചിനേക്കാൾ മികച്ച ഒരു നേതാവില്ല' -ആർ.എസ് ഗുധ പറഞ്ഞു.

ബി.ജെ.പിക്കൊപ്പം ചേർന്ന് രാജസ്ഥാൻ സർക്കാരിനെ അട്ടിമറിക്കാനാണ് സചിൻ പൈലറ്റ് ശ്രമിച്ചതെന്നും അദ്ദേഹം ചതിയനാണെന്നും എൻ.ഡി.ടി.വി.ക്കു നൽകിയ അഭിമുഖത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചിരുന്നു. സചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന വാർത്തകൾ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

പിന്നാലെ ഗെഹ്ലോട്ടിന്‍റെ ആരോപണങ്ങൾ നിഷേധിച്ച് സചിൻ രംഗത്തെത്തി. രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് എങ്ങനെ വീണ്ടും വിജയിക്കാം എന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് സചിൻ പൈലറ്റ് പറഞ്ഞു.

News Summary - "80% MLAs With Sachin Pilot": Rajasthan Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.