ബംഗളൂരു: കർണാടകത്തിൽ നാലു കാസർകോട് സ്വദേശികൾ ഉൾപ്പെടെ എട്ടുപേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ കർണാടകത്തിൽ രോഗബാധിതരുടെ എണ്ണം (കലബുറഗിയിൽ മരിച്ചയാൾ ഉൾപ്പെടെ) 41 ആയി ഉയർന്നു. ചികിത്സയിലുള്ള 40 പേരിൽ മൂന്നുപേർ ആശുപത്രിയിൽനിന്നും മോചിതരായി.
നിലവിൽ ചികിത്സയിലുള്ള 37 പേരിൽ ആറുപേർ ദുബൈ, സൗദി അറേബ്യ എന്നിവിടങ്ങളിൽനിന്നും കേരളത്തിലേക്ക് കർണാടകവഴി യാത്രചെയ്തവരാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.