ആന്ധ്രയിൽ നാല് ദിവസം മുമ്പ് കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്തി

അമരാവതി:ആന്ധ്രാപ്രദേശിലെ മച്ചിലിപ്പട്ടണം തീരത്ത് നിന്ന് നാല് ദിവസം മുമ്പ് കാണാതായ എട്ട് മത്സ്യതൊഴിലാളികളെയും കണ്ടെത്തി. അസാനി ചുഴലിക്കാറ്റ് വീശുന്നതിന് രണ്ട് ദിവസം മുമ്പ് മെയ് എട്ടിന് കാണാതായ സംഘത്തെ കണ്ടെത്തിയെന്നും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും പൊലീസ് അറിയിച്ചു. അസാനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലംഘിച്ച് ഫിഷറിസ് വകുപ്പിനെ അറിയിക്കാതെയാണ് ഇവർ മീൻ പിടിക്കാൻ പോയതെന്ന് കൃഷ്ണാ ജില്ല പൊലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് കൗശൽ പറഞ്ഞു. മെയ് 10ന് ചുഴലിക്കാറ്റ് മച്ചിലിപ്പട്ടണ തീരത്ത് എത്തിയതോടെ പരിഭ്രാന്തരായ തൊഴിലാളികൾ ഇവിടെ നിന്ന് 150 കി.മീറ്റർ അകലെയുള്ള മലാക്കയലങ്ക പ്രദേശത്ത് അഭയം തേടി. മ െെറൻ, ലോക്കൽ പൊലീസ് എന്നിവർ മെയ് 11ന് നടത്തിയ സംയുക്ത തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. എല്ലാവരേയും കഴിഞ്ഞ ദിവസം െെവകിട്ടോടെ മച്ചിലിപ്പട്ടണം തീരത്ത് എത്തിച്ചു. 

Tags:    
News Summary - 8 Fishermen From Andhra Pradesh's Machilipatnam Found 4 Days After They Went Missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.