Posted On
date_range Updated On
date_range ലഖിംപൂർ ഖേരിയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് എട്ട് മരണം; 12 പേരുടെ നില ഗുരുതരം
ലഖ്നോ: ഉത്തർപ്പദേശിലെ ലഖിംപൂർ ഖേരിയിൽ സ്വകാര്യ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു. 12 പേരുടെ നില ഗുരുതരമാണ്. ബസിൽ ആകെ 50 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.
ഇന്ന് രാവിലെ ശാരദ നദിക്ക് കുറുകെയുള്ള പാലത്തിലാണ് അപകടമുണ്ടായത്. ധൗർഹാരയിൽ നിന്ന് ലഖിംപൂരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. രാവിലെ ഏഴരയോടെ ഇസാനഗർ പൊലീസ് സ്റ്റേഷന് സമീപത്തുള്ള പാലത്തിൽ വെച്ചാണ് ബസും ട്രക്കും കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബസിലുണ്ടായിരുന്ന ആറ് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.