വീട്ടുജോലികൾ ചെയ്തില്ല: പെൺകുട്ടിയെ പൊള്ളലേൽപ്പിച്ചു

വീട്ടുജോലികൾ ചെയ്യ്തില്ലെന്നാരോപിച്ച് ഏഴ് വയസ്സുകാരിയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ചതായി പരാതി. ആന്ധ്രാ പ്രദേശ് വെസ്റ്റ് ഗോദവരിയിലാണ് സംഭവം. ജങ്കരെഡിഗുഡെം സ്വദേശിനി പെൺകുട്ടിക്കാണ് പൊള്ളലേറ്റത്. സംഭവത്തിൽ പെൺകുട്ടിയുടെ രക്ഷകർത്താവും അമ്മയുടെ സുഹൃത്തുമായ യനമദല ലക്ഷ്മിക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പെൺകുട്ടി വീട്ടിൽ നിന്നും മോഷ്ടിക്കാറുണ്ടായിരുന്നന്നും അതിനാലാണ് മർദ്ദിച്ചതെന്നും പ്രതി പൊലീസിൽ മൊഴി നൽകി. പിതാവ് മരണപ്പെട്ട ശേഷം അമ്മയുടെ സുഹൃത്ത് യനമദല ലക്ഷ്മിയോടൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം. അമ്മ ദുർഗ കുവൈത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. 

Tags:    
News Summary - 7-year-old Andhra girl scalded with hot water for not doing house chores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.