ജയ്​പൂരിൽ ഏഴ്​ പേർക്ക്​ സിക വൈറസ്​; അതീവ ജാഗ്രത

ജയ്​പുർ: രാജസ്ഥാൻ തലസ്ഥാനമായ ജയ്​പൂരിൽ ഏഴ്​ പേർക്ക്​ സിക വൈറസ്​ ബാധിച്ചതായി പരിശോധനയിൽ തെളിഞ്ഞു. സംഭവത്തി​​​​െൻറ പ്രാധാന്യം കണക്കിലെടുത്ത്​ പ്രധാനമന്ത്രിയുടെ ഒാഫീസ്​ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തോട്​ വിശദമായ റിപ്പോർട്ട്​ ആവശ്യപ്പെട്ടു​. വൈറസ്​ ബാധയുള്ള പ്രദേശത്തി​​​​െൻറ അവസ്ഥ പഠിക്കാൻ കേന്ദ്ര സംഘം ഇന്ന്​ തന്നെ സ്ഥലത്തെത്തുമെന്ന്​ അറിയിച്ചിട്ടുണ്ട്​.

വൈറസ്​ ബാധയേറ്റ്​ ഏഴുപേരെയും ജയ്​പൂരിലെ എസ്​.എം.എസ്​ ആശുപത്രിയിലെ ​െഎസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. സെപ്​തംബർ 24ന്​ ഒരാൾക്ക്​ സിക വൈറസ്​ ബാധിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന്​ 22ഒാളം സാംപിളുകൾ പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയക്കുകയും ചെയ്​തു.

ജയ്​പൂരിലെ തന്നെ ശാസ്​ത്രി നഗർ മേഖലയിലാണ്​ ആദ്യമായി സിക വൈറസ്​ ബാധ റിപ്പോർട്ട്​ ചെയ്യപ്പെടുന്നത്​. തുടർന്ന്​ ആ പ്രദേശത്തും സമീപ വാർഡുകളിലുമായി 179 മെഡിക്കൽ ടീമുകളെയാണ്​ വിന്യസിച്ചത്​.

സിക ബാധിച്ചവരിൽ ഒരാൾ ബിഹാറിൽ നിന്നുള്ള യുവാവാണ്​. ബിഹാറിലെ സിവാൻ സ്വദേശിയായ യുവാവ് ആഗസ്​ത്​ 28 മുതൽ സെപ്​തംബർ 12 വരെ പലതവണ​ അയാളുടെ വീട്​ സന്ധർശിച്ചിരുന്നു. ഇതോടെ ബിഹാറിലെ 38 ജില്ലകളിലും സർക്കാർ ഉപദേശക സമിതിയെ ഏർപ്പാടാക്കിയിട്ടുണ്ട്​. ഇയാളുടെ കുടുംബവും നിരീക്ഷണത്തിലാണ്​.

Tags:    
News Summary - 7 Test Positive For Zika In Jaipur-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.