Posted On
date_range Updated On
date_range അസമിൽ റോഡപകടം: ഏഴ് വിദ്യാർഥികൾ മരിച്ചു
ഗുവാഹത്തി: അസമിലെ ഗുവാഹത്തിയിൽ ഞായറാഴ്ച രാത്രി വൈകിയുണ്ടായ റോഡപകടത്തിൽ ഏഴ് വിദ്യാർഥികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഗുവാഹത്തിയിലെ ജലുക്ബാരി മേഖലയിലാണ് അപകടമുണ്ടായതെന്ന് ഗുവാഹത്തി ജോയിന്റ് പൊലീസ് കമീഷണർ തുബെ പ്രതീഷ് വിജയ് കുമർ എ.എൻ.ഐയോട് പറഞ്ഞു.
പ്രാഥമികാന്വേഷണത്തിൽ മരിച്ചവർ വിദ്യാർഥികളാണ് എന്നതാണ് വ്യക്തമായത്. ജലുക്ബാരി മേഖലയിലാണ് അപകടമുണ്ടായത് - കമീഷണർ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.