Posted On
date_range Updated On
date_range ബംഗാളിലെ മാൾഡയിൽ ഇടിമിന്നലേറ്റ് ഏഴു മരണം; 12 വിദ്യാർഥികൾക്ക് പരിക്ക്
മാൾഡ: പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിൽ ശക്തിയേറിയ ഇടിമിന്നലേറ്റ് ഏഴു പേർ മരിച്ചു. കൃഷ്ണ ചൗധരി, ഉമയ് കുൽസും, ദിബോശ്രീ മണ്ഡൽ, സോമിത് മണ്ഡൽ, നജ്റുൽ എസ്.കെ, റോബിസൻ ബിബി, ഈസ സർക്കാർ എന്നിവരാണ് മരിച്ചത്.
മരണപ്പെട്ട ആറു പേർ കാലിയാച്ചക് ഏരിയയിലും ഒരാൾ ഓൾഡ് മാൾഡയിലും ഉള്ളവരാണ്. ഇവരെ കൂടാതെ ഇടിമിന്നലേറ്റ് ഒമ്പത് കന്നുകാലികളും ചത്തു.
മാൾഡയിലെ ബാങ്കിറ്റോള ഹൈസ്കൂളിലെ 12 വിദ്യാർഥികൾക്ക് ഇടിമിന്നലിൽ പരിക്കേറ്റിരുന്നു. ഇവർ ബാങ്കിറ്റോള റൂറൾ ഹോസ്പിറ്റലിലും മാൾഡ മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണെന്ന് മാൾഡ ജുഡീഷ്യൽ മജിസ്ട്രേറ്റ് നിതിൻ സിംഗാനിയ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.