Posted On
date_range Updated On
date_range പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴ് പേർക്ക് പരിക്ക്
റോതക്ക്: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ഏഴ് പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ റോതക്കിലെ ഏകതാ കോളനിയിലാണ് സംഭവം. ദമ്പതികൾക്കും അവരുടെ അഞ്ച് കുട്ടികൾക്കുമാണ് പൊള്ളലേറ്റത്.
അഗ്നിശമന സേനയെത്തി തീയണച്ചെങ്കിലും സ്‌ഫോടനത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചു.
പരിക്കേറ്റവരെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.