സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഏഴ്​ നക്​സലുകൾ കൊല്ലപ്പെട്ടു

റായ്​പൂർ: ചത്തീസ്​ഘഢിൽ സുരക്ഷ സേനയുമായുള്ള ഏറ്റമുട്ടലിൽ ഏഴ്​ നക്​സലുകൾ കൊല്ലപ്പെട്ടു. നാരായണപൂർ ജില്ലയിലെ ​പുഷ്​പാൽ ഗ്രാമത്തിലാണ്​ നക്​സലുകൾക്ക്​ നേരെ സു​രക്ഷസേന വെടിയുതിർത്തതെന്ന്​ സ്​പെഷ്യൽ ഡയറക്​ടർ ജനറൽ ഒാഫ്​ പൊലീസ്​ ഡി.എം.അശ്വതി പറഞ്ഞു.  

ഇന്ന്​ രാവിലെ ചത്തീസ്​ഘഢിലെ രണ്ട്​ ജില്ലകളിൽ സുരക്ഷ സേന സംയുക്​തമായി നക്​സലുകൾക്കായി തിരച്ചിൽ നടത്തിയിരുന്നു. പരിശോധനക്കിടെ പുഷ്​പാൽ ഗ്രാമത്തിൽ നിന്ന്​ നക്​സലുകൾ സു​രക്ഷ സേനക്ക്​ നേരെ വെടിയുതിർക്കുകയുമായിരുന്നു. സുരക്ഷ സേനയുടെ പ്രത്യാക്രമണത്തിലാണ്​ ഏഴ്​ നക്​സലുകൾ കൊല്ലപ്പെട്ടത്​.
 

Tags:    
News Summary - 7 Naxals gunned down in Chhattisgarh; weapons recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.