ഫിസിയോ തെറപ്പിയുടെ പേരിൽ ലൈംഗികപീഡനം: കോച്ചിനെതിരെ പരാതിയുമായി കൂടുതൽ പെൺകുട്ടികൾ
ചെന്നൈ: വനിതാ കായികതാരത്തെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കോച്ചിനെതിരെ പരാതിയുമായി കൂടുതൽ പെൺകുട്ടികൾ. ചെന്നെ സ്‌പോർട്‌സ് അക്കാദമി തലവനായ പി നാഗരാജനെതിരെ(59)യാണ് ഇയാളുടെ കീഴിൽ പരിശീലനം തേടിയ ഏഴ് പേർ കൂടി പരാതിയുമായി രംഗത്തെത്തിയത്.
കായിക പരിശീലനത്തിനിടെ ഉളുക്ക് പോലെയുള്ള പരിക്കുകൾ നേരിടുേമ്പാൾ ഫിസിയോതെറപ്പി ചികിത്സ നൽകുന്നുവെന്ന വ്യാജേന പീഡിപ്പിച്ചുവെന്നാണ് പരാതി. കൗമാരക്കാരായ കുട്ടികളെ പരിശീലനത്തിന്‍റെ മറവിലും ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. തങ്ങളുടെ ഭാവിയെ ബാധിക്കുമെന്ന ഭയത്താൽ ഇതേക്കുറിച്ച് പുറത്തുപറയാൻ വിദ്യാർഥികൾ മടിക്കുകയായിരുന്നു. തന്‍റെ കീഴിൽ പരിശീലനം നേടുന്നവരെ മാത്രമേ ഇയാൾ വലിയ ഇവന്‍റുകളിൽ പങ്കെടുപ്പിക്കാറുണ്ടായിരുന്നുള്ളൂ. ഈ സാഹചര്യം നാഗരാജൻ ചൂഷണം ചെയ്തതായി പൊലീസ് വ്യക്തമാക്കി.
വർഷങ്ങളായി ആരും പരാതിപ്പെടാത്തതിനാൽ ഇയാൾ തെന്റ ചെയ്തി തുടരുകയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ മേയിൽ 19 കാരിയായ യുവതി പരാതിയുമായി രംഗത്തെത്തിയത്. തുടർന്ന് മേയ് 30 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പുതുതായി ലഭിച്ച പരാതിയിൽ അന്വേഷണം തുടരുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.