Posted On
date_range Updated On
date_range തമിഴ്നാട്ടിലെ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി; ഒൻപത് പേർ മരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ കടലൂരിൽ പടക്ക നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ ഒൻപത് മരിച്ചു. നാല് പേർ ഗുരുതരാവസ്ഥയിലാണ്. ഫാക്ടറി ഉടമസ്ഥയും അപകടത്തിൽ മരിച്ചു.
കടലൂരിലെ കാട്ടുമിന്നാർക്കാവിലാണ് അപകടം. ചെന്നൈയിൽ 190 കിലോമീറ്റർ അകലെയാണിത്. മരിച്ചവരെല്ലാം സ്ത്രീകളാണെന്നാണ് പ്രാഥമിക നിഗമനം. അഞ്ച് പേർ സ്ഫോടനം നടന്ന ഇടത്തും രണ്ട് പേർ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. അപകടകാരണം വ്യക്തമല്ല.
പടക്ക നിർമാണശാല പൂർണമായും കത്തിയമര്‍ന്നു. എത്ര പേര്‍ പടക്കശാലയിലുണ്ടായിരുന്നു എന്ന് വ്യക്തമല്ല. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.