Posted On
date_range Updated On
date_range ക്രിസ്മസിന് മുമ്പ് സ്കൂൾ വിദ്യാർഥികള്‍ക്ക് ഏഴുകിലോ അരി
വടക്കഞ്ചേരി: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട എല്ലാ വിദ്യാര്‍ഥികള്‍ക്കും ഏഴ് കിലോഗ്രാം വീതം അരി ലഭിക്കും. ഈ അധ്യയനവര്‍ഷം സംസ്ഥാനത്ത് 26,54,807 വിദ്യാര്‍ഥികളാണ് പദ്ധ തിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
2018-19ല്‍ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലെ അരിയുടെ അധികനീക്കിയിരിപ്പില്നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് ഏഴുകിലോ വീതം വിതരണം ചെയ്യുന്നത്. ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട, പ്രീ പ്രൈമറി മുതല്‍ എട്ടാംക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് അരി ലഭിക്കുക. ക്രിസ്മസ് അവധി ആരംഭിക്കുന്നതിന് മുമ്പ് വിതരണം പൂര്‍ത്തീകരിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.