ഉത്തർപ്രദേശിൽ ഗ്യാസ്​ സിലിണ്ടർ പൊട്ടിത്തെറിച്ച്​ കെട്ടിടം തകർന്നു; 10 മരണം

ലഖ്​നോ: ഉത്തർപ്രദേശിൽ ഗ്യാസ്​ സിലിണ്ടർ ​െപാട്ടിത്തെറിച്ച്​ ഇരുനില കെട്ടിടം തകർന്ന്​ 10 പേർ മരിച്ചു. 15 പേർക്ക്​ പരിക്കേറ്റു.

മൗ ജില്ലയിലെ മുഹമ്മദാബാദിൽ തിങ്കളാഴ്​ചയാണ്​ സംഭവം. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധിപേര്‍ കുടുങ്ങികിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്​.

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നുവീണത്. കെട്ടിടത്തിലെ താമസക്കാരിയായ സ്ത്രീ രാവിലെ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്നാണ് റിപ്പോര്‍ട്ട്. അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. അപകടസ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്താനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

Tags:    
News Summary - 7 dead and 15 injured after a two-storey building collapsed following a cylinder blast at a home - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.