പൂണെയിൽ ബാലികയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തി; 65കാരൻ അറസ്​റ്റിൽ

പൂണെ: ഒരു വയസുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ സംഭവത്തിൽ 65കാരനെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. മൽഹരി ബൻസോദ്​(65) എന്നയാളാണ്​ പിടിയിലായത്​. പൂണെയിലെ ലോണി കൽഭോർ റെയിൽവെ സ്​റ്റേഷനു സമീപം തമിഴ്​നാട്​ സ്വദേശികളായ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പ്രതി തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. 

അർദ്ധരാത്രി ഉറക്കമുണർന്ന മാതാവ്​ നോക്കുമ്പോൾ അടുത്ത്​ മകൾ ഉണ്ടായിരുന്നില്ല. തുടർന്ന് മകളെ കാണാനില്ലെന്ന്​ ​സമീപത്തെ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി. പൊലീസ്​ നടത്തിയ പരിശോധനയിൽ വെള്ളിയാഴ്​ച രാവിലെ​ ബാലികയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹത്തി​​​െൻറ തല തകർന്ന നിലയിലായിരുന്നു. 

​പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ്​ പ്രതിയെ തിരിച്ചറിഞ്ഞത്​. അടുത്ത നാലു മണിക്കൂറിനകം തന്നെ ബൻസോദ് പൊലീസി​​​െൻറ​ പിടിയിലായി. ഇയാൾക്കെതിരെ പോക്​സോ, കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. ബൻസോദ്​ മദ്യത്തിന്​ അടിമയാണെന്നും ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായു​ം പൊലീസ്​ അറിയിച്ചു.

Tags:    
News Summary - 65 year old arrested for raping, murdering one-year-old baby on Pune-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.