കോവിഡ് രോഗികൾക്കായി 4000 കോച്ചുകളിൽ റെയിൽവെ ഒരുക്കുന്നത്​ 64,000 കിടക്കകൾ

ന്യൂഡൽഹി:  കോവിഡ്​ വ്യാപനം ശക്​മായതിന്​ പിന്നാലെ ആശുപത്രികൾ നിറഞ്ഞ്​ കവിഞ്ഞതോടെ രോഗികളെ അഡ്​മിറ്റ്​ ചെയ്യാനും മറ്റുമായി റെയിൽവെ 64,000 കിടക്കകൾ ഒരുക്കുന്നു. 4000 കോച്ചുകളിലാണ്​ ​ കോവിഡ്​ കെയർ കോച്ചുകൾ ഒരുക്കിയിരിക്കുന്നത്​. നിലവിൽ ഒമ്പത്​ സ്​റ്റേഷനുകളിലായി ഒരുക്കിയ 2,670 യൂനിറ്റുകൾ റെയിൽ​വെ അധികാരികൾക്ക്​ കൈമാറി. 

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും  ആവശ്യപ്പെട്ട എണ്ണത്തനിനുസരിച്ച്​ കോച്ചുകൾ കൈമാറ്റം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന്​ റെയിൽ വെ അധികൃതർ പറഞ്ഞു. 

ഡൽഹി, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഒമ്പത് പ്രധാന സ്റ്റേഷനുകളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ്​ പ്രാഥമികമായ കോവിഡ്​ കെയർ കോച്ചുകൾ വിന്യസിച്ചിരിക്കുന്നത്​. 

1,200 കിടക്കകളുള്ള 75 കോവിഡ് കെയർ കോച്ചുകൾ കേന്ദ്രഭരണ പ്രദേശങ്ങളിലാണ്​ നൽകിയത്​. അമ്പത് കോച്ചുകൾ ശകുർബാസ്തിയിലും 25 കോച്ചുകൾ ആനന്ദ് വിഹാർ സ്റ്റേഷനുകളിലുമാണ്​ ഒരുക്കിയിരിക്കുന്നത്​. ഭോപ്പാലിൽ  റെയിൽ‌വേ 292 കിടക്കകളുള്ള 20  കോച്ചുകൾ വിന്യസിച്ചിട്ടുണ്ട്, 

Tags:    
News Summary - 64,000 COVID care beds in 4,000 coaches provisioned across India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.