ന്യൂഡൽഹി: രാജ്യഭരണം ആര് കൈയാളണമെന്ന് നിശ്ചയിക്കാനുള്ള ജനവിധിയുടെ ആറാംഘട്ട ത്തിൽ 63.3 ശതമാനം പോളിങ്. ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങ ളിെല വോട്ടർമാരാണ് ഞായറാഴ്ച ബൂത്തിലെത്തിയത്. 543 സീറ്റുകളി ൽ 484 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായി.
ബിഹാറിൽ പോളിങ് ഓഫിസർ വെടിയേറ്റു മരിച്ചതടക്കം മിക്കയിടത്തും അനിഷ്ട സംഭവങ്ങളുണ്ടായി.
വോട്ടുയന്ത്രം തകരാറിലായതുമൂലം പല സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് വൈകി. പശ്ചിമ ബംഗാളിലും ബിഹാറിലും ബി.ജെ.പി സ്ഥാനാർഥികൾക്കുനേരെ അക്രമം നടന്നു. പശ്ചിമബംഗാളിലെ ഗട്ടലിൽനിന്നുള്ള ബി.ജെ.പി സ്ഥാനാർഥിയും മുൻ െഎ.പി.എസ് ഉദ്യോഗസ്ഥയുമായ ഭാരതി ഘോഷിനെ തൃണമൂൽപ്രവർത്തകർ കൈയേറ്റം ചെയ്തു.
ബിഹാറിൽ സുരക്ഷ ഭടെൻറ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടി പോളിങ് ഓഫിസർ ശിവേന്ദ്ര കിഷോർ ആണ് മരിച്ചത്. ഷിയോഹർ മണ്ഡലത്തിലെ ബൂത്തിലാണ് സംഭവം. തോക്ക് തുടക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സുരക്ഷ ജീവനക്കാരനെ അറസ്റ്റ് ചെയ്തു.
ബിഹാറിലെ ബി.ജെ.പി എം.പിയും പശ്ചിമ ചമ്പാരനിൽനിന്നുള്ള സ്ഥാനാർഥിയുമായ സഞ്ജയ് ജയ്സ്വാളിനെ അജ്ഞാതർ ആക്രമിച്ചു. വോട്ടുയന്ത്രത്തകരാർ കാരണം ഡൽഹിയിലെ നിരവധി ബൂത്തുകളിൽ പോളിങ് വൈകി.
അവസാനഘട്ടം വോട്ടെടുപ്പ് മേയ് 19നാണ്. വോെട്ടണ്ണൽ മേയ് 23നും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.