അഹമ്മദാബാദ്: ഗുജറാത്തിലെ സബർകാന്തയിൽ ഒന്നര വയസ്സുള്ള ചെറുമകനെ മർദിച്ച് അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുത്തശ്ശി അറസ്റ്റിൽ. ദണ്ഡുപോലുള്ള വടി ഉപയോഗിച്ചാണ് ഇവർ കുട്ടിയെ അടിച്ചതെന്നാണ് കരുതുന്നത്. ഖേദർബ്രഹ്മ നിവാസിയായ ചന്ദ്രികാബെൻ താക്കൂർ (62) ആണ് അറസ്റ്റിലായത്.
മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്തായിരുന്നു സംഭവം. കുട്ടിയുടെ പിതാവും ചന്ദ്രികാബെനിന്‍റെ മകനുമായ മുകേഷ് താക്കൂർ നൽകിയ പാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
മകൻ മരിച്ചെന്നു നാലു വയസ്സുകാരനായ മറ്റൊരു മകൻ റിത്വിക്കിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നും സഹോദരി തന്നെ ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് പിതാവ് മുകേഷ് പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരിൽ ദിവസ വേതന തൊഴിലാളിയാണ് മുകേഷ്. ഭാര്യ മൂന്ന് മാസത്തോളമായി മാതാപിതാക്കളോടൊപ്പമാണ് താമസം. ചന്ദ്രികാബെൻ ആണ് മക്കളെ പരിചരിച്ചിരുന്നതെന്നും പരാതിയിൽ പറയുന്നു.
കുട്ടികളെക്കുറിച്ച് അന്വേഷിച്ചപ്പോൾ പുറത്ത് കളിക്കുന്നത് കണ്ടെന്നായിരുന്നു ചന്ദ്രക ബെന്നിന്‍റെ മറുപടി. മൂത്ത കുട്ടിയാണ് തങ്ങളെ മുത്തശ്ശി ഉപദ്രവിച്ചതായി പറഞ്ഞത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്.
ശാരീരിക പീഡനത്തെ തുടർന്ന് കുട്ടികളുടെ നിലവിളി കേട്ടിരുന്നതായി അയൽവാസികൾ അറിയിച്ചതായും പരാതിയിൽ മുകേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.