Posted On
date_range Updated On
date_range ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ 61,537 കോവിഡ് രോഗികൾ; 933 മരണം
ന്യൂഡല്‍ഹി: ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിലും വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 61,537 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20,88,612 ആയി ഉയർന്നു.
രോഗബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 42,518 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 933 കോവിഡ് രോഗികളാണ് മരിച്ചത്.
ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 14,27,006 പേർ രോഗമുക്തി നേടി. 67.98 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 6,19,088 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ആഗസ്റ്റ് ഏഴു വരെ 2,33,87,171കോവിഡ് സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) അറിയിച്ചു. കഴിഞ്ഞ ദിവസം മാത്രം 5,98,778 സാമ്പിളുകളാണ് പരിശോധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.