ന്യൂഡല്‍ഹി: രാജ്യത്തെ ആകെ കോവിഡ് മുക്തി നിരക്കില്‍ 61 ശതമാനവും ആറ് സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമാണെന്ന് ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, കര്‍ണാടക, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലാണ് കൂടുതല്‍ രോഗമുക്തി നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
70,16,046 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ശനിയാഴ്ചയോടെ ഇത് 89.78 ശതമാനമായി ഉയര്‍ന്നു.
ആകെ രോഗമുക്തിയുടെ 20.6 ശതമാനവും മഹാരാഷ്ട്രയില്‍ നിന്നാണ്. ആന്ധ്ര പ്രദേശ്: 10.9 ശതമാനം, കര്‍ണാടക: 9.9,
തമിഴ്നാട്: 9.4, ഉത്തര്‍പ്രദേശ്: 6.1, ഡല്‍ഹി: 4.1 എന്നിങ്ങനെയാണ് രോഗമുക്തി നിരക്ക്.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 53,370 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 78,14,682 ആയി. 24 മണിക്കൂറിനിടെ 650 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.