‘കുറഞ്ഞവിലക്ക് ചീഞ്ഞ ചിക്കൻ’; കോഴിക്കടകളിൽ നടത്തിയ റെയ്ഡിൽ പിടികൂടിയത് 600 കിലോ പഴകിയ ഇറച്ചി, രണ്ടുപേർ അറസ്റ്റിൽ

ഹൈദരാബാദ്: കുറഞ്ഞ വിലക്ക് കോഴിയിറച്ചി വിൽപന നടത്തിയ കടകളിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത് 600 കിലോ പഴകിയ ഇറച്ചി. സെക്കന്തരാബാദ് മേഖലയിലെ അണ്ണാനഗർ, അർജുൻ നഗർ എന്നിവിടങ്ങളിലെ ബാറുകളിലും ഫാസ്റ്റ് ഫുഡ് കടകളിലുമാണ് ചീഞ്ഞ കോഴിയിറച്ചി വിറ്റത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥരും നടത്തിയ റെയ്ഡുകളിലാണ് ചീഞ്ഞ കോഴി പിടിച്ചെടുത്തത്.

റസൂൽപുര പ്രദേശത്തെ അർജുൻ നഗറിൽ എസ്‌.എസ്‌.എസ് ചിക്കൻ ഷോപ്പ് നടത്തുന്ന എം. ഭാസ്‌കർ (34), അണ്ണാനഗർ ബാലമറായിൽ രവി ചിക്കൻ ഷോപ്പ് ഉടമ ബോട്ട രവീന്ദ്രർ (24) എന്നിവരാണ് അറസ്റ്റിലായത്. സെക്കന്തരാബാദ് കന്റോൺമെന്റ് സാനിറ്റേഷൻ സൂപ്രണ്ട് ദേവേന്ദർ, ടാസ്‌ക് ഫോഴ്‌സ് എസ്‌ഐ ഗഗൻദീപ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

പ്രതികൾ മാസങ്ങൾ പഴക്കമുള്ള ചീഞ്ഞ കോഴിയിറച്ചി മാർക്കറ്റ് നിരക്കിനേക്കാൾ കുറഞ്ഞ വിലയ്ക്ക് വിൽക്കുന്നതിനിടെയാണ് പിടിയിലായത്. വൈൻ ഷോപ്പുകളും ഫാസ്റ്റ് ഫുഡ് സെന്ററുകളുമാണ് ഇവരുടെ പ്രധാന ഇടപാടുകാർ. 

Tags:    
News Summary - 600 kg rotten chicken seized from shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.