Posted On
date_range Updated On
date_range പാൻ-ആധാർ ബന്ധിപ്പിക്കൽ വൈകിയതിന് ഈടാക്കിയത് 600 കോടി
ന്യൂഡൽഹി: പാൻ നമ്പർ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ കാലതാമസം വരുത്തിയതിന് പിഴയായി സർക്കാർ ഈടാക്കിയത് 601.97 കോടി രൂപ. 11.48 കോടി പാൻ നമ്പറുകൾ ഇനിയും ആധാറുമായി ബന്ധിപ്പിക്കാനുണ്ടെന്നും ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ അറിയിച്ചു.
പാൻ നമ്പർ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി കഴിഞ്ഞ വർഷം ജൂൺ 30 ആയിരുന്നു. കാലതാമസം വരുത്തിയതിന് പിഴയായി 1000 രൂപയാണ് ഒരാളിൽനിന്ന് ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.