ജമ്മു: ബുധനാഴ്ച രാവിലെ ജമ്മുവിലെ സിന്ധ്ര പ്രദേശത്തെ വീട്ടിൽ അമ്മയും പെൺമക്കളും ഉൾപ്പെടെ ഒരു കുടുംബത്തിലെ ആറുപേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ്, പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം ഇതുവരെ അറിവായിട്ടില്ല.
സക്കീന ബീഗം, മക്കളായ നസീമ അക്തർ, റുബീന ബാനോ, മകൻ സഫർ സലിം, രണ്ട് ബന്ധുക്കളായ നൂർ-ഉൽ-ഹബീബ്, സജാദ് അഹമ്മദ് എന്നിവരാണ് മരിച്ചത്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷം കാര്യങ്ങൾ വ്യക്തമാകുമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.