ഫൈറ്റർ ജെറ്റുകളുടെ ലാൻഡിങ്ങോടെ ആഗ്ര-ലക്നൗ എക്സ്പ്രസ് ഉദ്ഘാടനം

ലഖ്നോ: ഇന്ത്യയിലെ ഏറ്റവും അതിവേഗപാതയുടെ ഉദ്ഘാടനം നടത്താൻ ഉത്തർപ്രദേശ് സർക്കാർ തെരഞ്ഞെടുത്തത് ഇന്ത്യൻ എയർ ഫോഴ്സിൻെറ ആറ് ഫൈറ്റർ ജെറ്റുകളെ ലാൻഡ് ചെയ്യിച്ചിട്ട്. മുഖ്യമന്ത്രി അഖിലേഷ് യാദവ്, പിതാവും സമാജ്വാദി പാർട്ടി നേതാവുായ മുലായം സിങ് യാദവ് എന്നിവരും ഉദ്ഘാടനത്തിനായി ആഗ്ര-ലക്നൗ എക്സ്പ്രസ് കടന്നുപോകുന്ന ഉന്നാവയിലെത്തിയിരുന്നു. ലക്നൗയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ് ഉന്നാവ.

സുഖോയ്, മിറാഷ് 2000 ജെറ്റ് എന്നി വിമാനങ്ങളാണ് റോഡിൽ പറക്കാനെത്തിയത്. ലാൻഡ് ചെയ്യേണ്ട റോഡിൽ ഒരു തെരുവുനായ വന്നത് കാരണം സുഖോയ് വിമാനത്തിന് അതിൻെറ ആദ്യശ്രമം ഉപേക്ഷിക്കേണ്ടി വന്നു. പിന്നീട് അധികൃതരെത്തി നായയെ ഒാടിച്ച ശേഷമാണ് വിമാനം ലാൻഡ് ചെയ്തത്. 305 കിലോമീറ്റർ അതിവേഗപാത 23 മാസം കൊണ്ട് റെക്കോഡ് വേഗത്തിലാണ് പണി പൂർത്തിയാക്കിയത്. പുതിയ പാതയിലൂടെ ഉത്തർപ്രദേശിൽ നിന്നും ഡൽഹിയിലേക്ക് ഇനി അഞ്ച് മണിക്കൂർ കൊണ്ട് എത്തിച്ചേരാം. ഒമ്പത് മണിക്കൂറാണ് സാധാരണയെടുക്കാറുള്ള സമയം.

 


വെള്ളിയാഴ്ച ഒരു ജെറ്റ് വിമാനം ഹൈവേയിൽ പരിശീലനം നടത്തിയിരുന്നു. അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനായുള്ള പ്രതിരോധ മന്ത്രാലയത്തിൻെറ പദ്ധതിയുടെ ഭാഗമായായിരുന്നു പരിശീലനം. ടെസ്റ്റ് ലാൻഡിംഗ് കണ്ട ശേഷം ലക്നൗവിലേക്ക് മടങ്ങുകയായിരുന്ന ഒരു ഉദ്യോഗസ്ഥക്ക് പുതിയ പാതയിൽ കാറപകടത്തിൽ പരിക്കേറ്റിരുന്നു. നേരത്തേ മുഖ്യമന്ത്രി അഖിലേഷ് യാദവ് കുടുംബത്തോടൊപ്പം പുതിയ റോഡിലൂടെ യാത്ര നടത്തിയിരുന്നു. എക്സ്പ്രസ്വേയിൽ ശ്രദ്ധയോടെ കാറോടിക്കണമെന്നും വേഗനിയന്ത്രണം പാലിക്കണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കി.

 

Tags:    
News Summary - 6 Jets Touch Down For Opening Of Agra-Lucknow Expressway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.