കോയമ്പത്തൂർ: കൂനുരിനടുത്ത് പുലിയുടെ ആക്രമണത്തിൽ മാധ്യമപ്രവർത്തകൻ ഉൾപ്പടെ ആറ് പേർക്ക് പരിക്ക്. നീലഗിരി ജില്ലയിലെ ബ്രൂക്ക്‍ലാൻഡിലാണ് ആക്രമണമുണ്ടായത്. നായയെ പിന്തുടർന്നാണ് പുലി നാട്ടിലെത്തിയത്. തുടർന്ന് ഒരു വീടിനുള്ളിലേക്ക് കയറുകയായിരുന്നു. വീട്ടുകാർ ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു.
തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി വീടിനുള്ളിൽ കുടുങ്ങിയ ഒരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പുലി ആറ് പേരെ ആക്രമിച്ചത്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകനും പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റു.
മാധ്യമപ്രവർത്തകൻ ഉൾപ്പടെ പരിക്കേറ്റ മുഴുവൻ പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പുലിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അവർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.