കോവിഡ്​ പ്രതിസന്ധി: മ​ദ്രാസ്​ ​​െഎ.​െഎ.ടിയിൽ ലഭിച്ച ആറു തൊഴിൽ വാഗ്​ദാനങ്ങൾ റദ്ദായി

ന്യൂഡൽഹി: കോവിഡ്​ വ്യാപനം സാമ്പത്തിക മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധി തൊഴിൽ സാധ്യതകളെ ഇതുവരെ കാര്യമായി ബാധിച ്ചിട്ടില്ലെന്ന്​ ഇന്ത്യയിലെ മുൻനിര പരിശീലന സ്​ഥാപനങ്ങൾ. എന്നാൽ, മ​ദ്രാസ്​ ​​െഎ.​െഎ.ടിയിൽ നേരത്തെ ലഭിച്ച തൊഴി ൽ വാഗ്​ദാനങ്ങളിൽ ആറെണ്ണം കോവിഡ്​ പശ്ചാത്തലത്തിൽ കമ്പനികൾ പിൻവലിച്ചു. പല കമ്പനികളും നിയമന തീയതി നീട്ടിയതായ അ റിയിപ്പ്​ വിദ്യാർഥികൾക്ക്​ നൽകിയിട്ടുണ്ട്​.

വിദ്യാഭ്യാസ മന്ത്രാലയത്തി​​െൻറ പട്ടികയിൽ ഒന്നാം സ്​ഥാനം ലഭ ിച്ച സ്​ഥാപനമാണ്​ മ​ദ്രാസ്​ ​​െഎ.​െഎ.ടി. ഇവിടെ ഇൗ വർഷം ഇന്ത്യൻ കമ്പനികൾ നൽകിയ ആറു തൊഴിൽ വാഗ്​ദാനങ്ങളാണ്​ കോവിഡ്​ പ്രതിസന്ധികാരണം പിൻവലിച്ചത്​. എന്നാൽ, വിദേശ തൊഴിൽ വാഗ്​ദാനങ്ങൾ ഒന്നും റദ്ദായിട്ടില്ലെന്ന്​ സ്​ഥാപനം വിശദീകരിക്കുന്നു.

മദ്രാസ്​ ​​െഎ.​െഎ.ടിയിൽ ഇൗ വർഷം 252 കമ്പനികളിൽ നിന്നായി 924 തൊഴിൽ വാഗ്​ദാനങ്ങളാണ്​ ലഭിച്ചത്​. 34 വിദ്യാർഥികൾക്കാണ്​ വിദേശത്ത്​ നിന്നുള്ള ​െതാഴിൽ വാഗ്​ദാനം ലഭിച്ചത്​. ശേഷിക്കുന്നത്​ മൂ​ന്നൂറോളം വിദ്യാർഥികളാണ്​. ഇവരുടെ റിക്രൂട്ട്​മ​െൻറിനുള്ള നടപടികൾ തുടരുമെന്ന്​ സ്​ഥാപന അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം 932 തൊഴിൽ വാഗ്​ദാനങ്ങളാണ്​ ലഭിച്ചിരുന്നത്​.

വേതനവ്യവസ്​ഥകളിലും കമ്പനികൾ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. ചില കമ്പനികൾ നിയമന തിയതി നീട്ടിയിട്ടുണ്ടെന്ന്​ മദ്രാസ്​ ​െഎ.​െഎ.ടിയിലെ പ്രഫ. സി.എസ്​. ശങ്കർ റാം പറയുന്നു.

തൊഴിൽ വാഗ്​ദാനങ്ങളൊന്നും റദ്ദായിട്ടില്ലെന്നും അതേസമയം, നിയമന നടപടികൾ കാമ്പസ്​ തുറക്കുന്നത്​ വരെ മാറ്റിവെച്ചതാണെന്നും ബോബെ ​െഎ.​െഎ.ടി പ്രതിനിധി പറഞ്ഞു. നിയമന തിയതി നീളുന്ന സാഹചര്യം മാത്രമേ ഉള്ളൂ എന്നും ​തൊഴിൽ വാഗ്​ദാനങ്ങളൊന്നും റദ്ദായിട്ടില്ലെന്നും ​ഗുവാഹതി െഎ.​െഎ.ടി, ബാംഗ്ലൂർ ​െഎ.​െഎ.എം സ്​ഥാപനങ്ങൾ പറയുന്നു. ബിരുദ വിദ്യാർഥികൾ​ വീട്ടിലിരുന്ന്​ ജോലി ചെയ്യുന്നതി​​െൻറ സാധ്യത കമ്പനികളോട്​ ചർച്ച ചെയ്യുന്നുണ്ടെന്നും ഗുവാഹതി ​െഎ.​െഎ.ടി പറയുന്നു.

Tags:    
News Summary - 6 IIT Students' Job Offers Revoked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.