Posted On
date_range Updated On
date_range ബസുകൾ കൂട്ടിയിടിച്ചു; ആറ് മരണം; 25 പേർക്ക് പരിക്ക്
മുംബൈ: മഹാരാഷ്ട്രയിൽ ബസുകൾ കൂട്ടിയിടിച്ച് ആറ് മരണം. 25 പേർക്ക് പരിക്കേറ്റു. അഞ്ച് പേരുടെ നില ഗുരുതരമാണ്. മഹാരാഷ്ട്രയിലെ ബുൽധാനയിൽ ശനിയാഴ്ച രാവിലെയായിരുന്നു അപകടം.
ഹിംഗോലിയിലേക്ക് പോകുകയായിരുന്ന ബസും നാസിക്കിലേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നാസിക്കിൽ നിന്നും വരികയായിരുന്ന ബസ് ഹിംഗോലിയിലേക്കുള്ള ബസിനെ ഇടിക്കുകകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
ജൂലൈ ആദ്യവാരം പ്രദേശത്ത് നടന്ന ബസ് അപകടത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. സമൃദ്ധി മഹാമർഗ് എക്സ്പ്രസ് വേയിൽ ബസിന് തീപിടിച്ചായിരുന്നു അപകടം. പൂനെയിലേക്ക് സഞ്ചരിക്കുകയായിരുന്ന ബസിന് യാത്രാമദ്ധ്യേ തീപിടിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.