ഡൽഹി ​െമട്രോ സ്​റ്റേഷനിലും ​‘ഗോലി മാരോ’ ആറു പേർ കസ്​റ്റഡിയിൽ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി സമരവുമായി ബന്ധപ്പെട്ട്​ കേന്ദ്രമന്ത്രി അനുരാഗ്​ ഠാകുർ വിളിച്ച വിദ്വേഷ മുദ്രാവാക ്യം (ഗോലി മാരോ) ഡൽഹി മെ​ട്രോ സ്​റ്റേഷനിലും വിളിച്ച്​ സംഘ്​പരിവാർ. ​തിര​േക്കറിയ സ്​റ്റേഷനായ രാജീവ്​ ചൗക്കി ലാണ്​ ശനിയാഴ്​ച രാവിലെ 10.50ന്​ ഒരു സംഘം ‘ദേശ ​ദ്രോഹികളെ വെടിവെക്കൂ’ എന്ന മുദ്രവാക്യം ഉയർത്തിയത്​.

സംഘ്​പര ിവാർ ഡൽഹിയിൽ നടത്തിയ കലാപത്തി​​െൻറ മുറിവ്​ ഉണങ്ങും മുമ്പാണ്​ വീണ്ടും പോർവിളി​. വെള്ള ടീ ഷര്‍ട്ടും ഓറഞ്ച് തലപ്പാവും ധരിച്ച ഒരു കൂട്ടം ആളുകളാണ് മുദ്രാവാക്യം വിളിച്ചത്. ഇവരി​ൽ ആറു പേരെ കസ്​റ്റഡിയിലെടുത്ത്​ പൊലീസിന് കൈമാറിയതായി ഡൽഹി മെട്രോ വ്യക്​തമാക്കി.

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പി​നിടെ ശാഹീൻ ബാഗ്​ രാപ്പകൽ സമരം ഉയർത്തി ബി.ജെ.പി നടത്തിയ പ്രചാരണത്തിനിടെ​ ദേശ ദ്രോഹികളെ വെടിവെച്ചുകൊല്ലൂ എന്ന മുദ്രാവാക്യം പ്രവർത്തകരെക്കൊണ്ട്​​ നിരവധി തവണ അനുരാഗ്​ ഠാകുർ വിളിപ്പിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ് ജാമിഅ, ശാഹീൻ ബാഗ്​ സമരക്കാർക്ക്​ നേരെ വെടിവെപ്പുണ്ടായത്​.

ഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന കലാപത്തിന്​ കാരണങ്ങളിലൊന്ന്​ ഇൗ മുദ്രാവാക്യമാണെന്ന്​ ചൂണ്ടിക്കാട്ടി നൽകിയ ഹരജി പരിഗണിക്കാനി​രിക്കെയാണ്​ ചട്ടവും കീഴ്​വഴക്കവും ലംഘിച്ച്​ ഡൽഹി ​ൈ​ഹ​േകാടതിയിൽനിന്ന്​ ജസ്​റ്റിസ്​ മുരളീധറിനെ സ്​ഥലം മാറ്റിയത്​

Tags:    
News Summary - 6 detained for raising 'goli maro-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.