പുനെയിൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ പാലം തകർന്നു വീണ് 2 മരണം; 20ലേറെപ്പേർ ഒഴുക്കിൽപ്പെട്ടതായി സംശ‍യം, രക്ഷാ പ്രവർത്തനങ്ങൾ തുടരുന്നു

പുനെ: പുനെയിൽ ഇന്ദ്രയാനി നദിക്കു കുറുകെ സ്ഥിതി ചെയ്തിരുന്ന പാലം തകർന്ന് വീണു 2 പേർ മരിച്ചു. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ കുന്ദ്മാലയിലെത്തിയ വിനോദ സഞ്ചാരികളാണ് അപകടത്തിൽപ്പെട്ടത്. തകരുന്ന സമയത്ത് പാലത്തിലുണ്ടായിരുന്ന 20 ഓളം വരുന്ന വിനോദ സഞ്ചാരികൾ ഒഴുക്കിൽപ്പെടുകയായിരുന്നു.

അപകടം നടന്നയുടൻ എൻ.ഡി.ആർ.എഫ് അടക്കമുള്ള രക്ഷാ സംഘങ്ങൾ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം തുടരുകയാണ്. 8 പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് സ്ത്രീകൾ ഇപ്പോഴും തകർന്ന പാലത്തിനു താഴെ കുടുങ്ങിയിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. കനത്ത മഴയെ തുടർന്ന് റെഡ് അലർട്ടിലായിരുന്നു പ്രദേശം. കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ മഴ തുടരുകയാണ്. 

Tags:    
News Summary - 6 death in pune by collapse bridge which situated across indrayani rive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.