സോൻപുർ (ബിഹാർ): വൈശാലി ജില്ലയിലെ സഹേദയി ബുസൂര്‍ഗില്‍ സീമാഞ്ചല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിൻ പാളംതെറ്റി ആറുപേര്‍ മരിച്ചു. 29 പേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ച 3.52നാണ് അപകടം. ട്രെയിനിെൻറ 11 കോച്ചുകൾ പാളംതെറ്റി. മൂന്ന് കോച്ചുകള്‍ നിശ്ശേഷം തകര്‍ന്നു.
അപകടം നടക്കുമ്പോള്‍ സീമാഞ്ചല്‍ എക്സ്പ്രസ് പരമാവധി വേഗത്തിലായിരുന്നെന്ന് റെയിൽവേ വൃത്തങ്ങള്‍ അറിയിച്ചു. ബിഹാറിലെ ജോഗ്ബാനിയില്നിന്ന് ന്യൂഡല്‍ഹി ആനന്ദ് വിഹാര്‍ ടെര്‍മിനലിലേക്കുള്ള ട്രെയിനാണ് അപകടത്തിൽപെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായി റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിെൻറ ഓഫിസ് അറിയിച്ചു.
സോൻപുരിലും ബറൗണിയിലുംനിന്നുള്ള ഡോക്ടര്‍മാരുടെ സംഘം അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ഈ പാതയിലുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കി. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് അഞ്ചു ലക്ഷം രൂപയുടെ ധനസഹായം റെയിൽവേ മന്ത്രാലയം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷവും പരിക്കേറ്റവർക്ക് അര ലക്ഷം രൂപയും നൽകും.
അപകടത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കിഴക്കൻ മേഖല റെയിൽവേ സുരക്ഷ കമീഷണർ ലത്തീഫ് ഖാനെ ചുമതലപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ എന്നിവർ യാത്രക്കാരുടെ മരണത്തിൽ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.