ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 60 ആയി. മഹാരാഷ്ട്രയിൽ ബുധനാ ഴ്ച മാത്രം ഏഴുപേർ മരിച്ചു. ഇതോടെ മഹാരാഷ്ട്രയിലെ മരണസംഖ്യ 17 ആയി. 24 മണിക്കൂറിനിടെ 386 പേർക്ക ് രോഗം സ്ഥിരീകരിച്ചു, ആകെ 1900 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രോഗികളുടെ എണ്ണം കൂടിയത് ദേശീയ പ്രവണതയല്ലെന്നും ഡൽഹി തബ്ലീഗ് ആസ്ഥാനത്ത് സമ്മേളനത്തിനെത്തിയവരിൽ രോഗം ബാധിച്ചവർകൂടി അടങ്ങുന്നതാണ് ഈ കണക്കെന്നും ആരോഗ്യമന്ത്രാലയം ജോയൻറ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു.
മഹാരാഷ്ട്രയിൽ മരിച്ച ആറുപേരിൽ അഞ്ചും മുംബൈയിലാണ്. ബുധനാഴ്ച 57കാരായ രണ്ടുപേർ കൂടി മരിച്ചതോടെ പശ്ചിമബംഗാളിലെ മരണസംഖ്യ ആറായി.
ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ കഴിഞ്ഞദിവസം മരിച്ച 25കാരന് കോവിഡാണെന്ന് സ്ഥിരീകരിച്ചു. മീറത്തിൽ 72കാരൻ കൂടി മരിച്ചതോടെ യു.പിയിൽ മരണം രണ്ടായി.
ഇൻഡോറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 65കാരി മരിച്ചതോടെ മധ്യപ്രദേശിലെ മരണസംഖ്യ ആറായി.
ഗുജറാത്ത്, പശ്ചിമബംഗാൾ-ആറു വീതം, കർണാടക-മൂന്ന്, ഡൽഹി, ജമ്മു-കശ്മീർ, കേരളം-രണ്ടുവീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.