Posted On
date_range Updated On
date_range 588 ഇന്ത്യക്കാരുമായി ഐ.എൻ.എസ് ജലശ്വ കൊച്ചിയിലേക്ക്
മാലെ: മാലിദ്വീപിൽ കുടുങ്ങിയ 588 ഇന്ത്യക്കാരുമായി നാവികസേനാ കപ്പൽ ഐ.എൻ.എസ് ജലശ്വ കൊച്ചിയിലേക്ക് തിരിച്ചു. ആറ് ഗർഭിണികളും 21 കുട്ടികളും യാത്രാ സംഘത്തിലുണ്ട്. കോവിഡ് ജാഗ്രതാ നിർദേശങ്ങൾ പാലിച്ചാണ് യാത്രയെന്നും അധികൃതർ അറിയിച്ചു.
ഒാപറേഷൻ സമുദ്രസേതുവിന്‍റെ ഭാഗമായാണ് മാലിദ്വീപിൽ നിന്നുള്ള നാവികസേനയുടെ ഒഴിപ്പിക്കൽ ദൗത്യം. ആദ്യഘട്ട ദൗത്യത്തിന്‍റെ ഭാഗമായി മെയ് 10ന് ഐ.എൻ.എസ് ജലശ്വ 698 പേരെ കൊച്ചിയിൽ എത്തിച്ചിരുന്നു.
മാലിദ്വീപിൽ നിന്ന് നാവികസേനയുടെ മറ്റൊരു കപ്പൽ ഐ.എൻ.എസ് മഗർ കുടുങ്ങി കിടന്നവരുമായി ചൊവ്വാഴ്ച കൊച്ചിയിലെത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.