അസമിലെ ഗോൾപാരയിൽ നടക്കുന്ന കുടിയിറക്ക് നടപടികളിൽ നിന്ന്

അസമിൽ വീണ്ടും കുടിയിറക്ക് ഭീതി, വൻ പൊലീസ് സന്നാഹത്തിൽ നടപടി പുനരാരംഭിച്ച് ജില്ല ഭരണകൂടം

ഗുവാഹത്തി: അസമിൽ വനാതിർത്തികളിൽ കുടിയിറക്ക് നടപടികൾ പുനഃരാരംഭിച്ച് ജില്ലഭരണകൂടം. വനംവകുപ്പുമായി ചേർന്നാണ് അതിർത്തിമേഖലയിൽ ഉടനീളം വീടുകൾ തകർക്കുന്നത്. 153 ഹെക്ടർ ഭൂമിയാണ് ഇത്തരത്തിൽ ഒഴിപ്പിക്കാൻ പദ്ധതിയിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

അടുത്ത രണ്ടുദിവസങ്ങൾ കൂടെ നടപടി തുടരുമെന്ന് ഗോൾപാര ജില്ല കലക്ടർ പ്രൊദീപ് തിമുങ് പറഞ്ഞു. നിലവിൽ 580 കുടുംബങ്ങൾക്കാണ് കുടിയിറക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. ദഹികാട റിസർവ് വനമേഖലയിൽ ഉൾപ്പെടുന്ന ഭൂമിയിൽ കയ്യേറിയ ഭാഗമാണ് ഒഴിപ്പിക്കുന്നതെന്നും പ്രൊദിപ് തിമുങ് കൂട്ടിച്ചേർത്തു.

വനത്തോട് ചേർന്ന് കിടക്കുന്ന മേഖലയിൽ ഒരുവർഷത്തിനിടെ കുടിയിറക്ക് നടപടികൾ സർക്കാർ ശക്തമാക്കിയിരുന്നു. പുറത്താക്കപ്പെടുന്നവരിൽ ഭൂരിഭാഗവും മുസ്ലീം സമുദായത്തിൽ നിന്നുള്ള ബംഗാളി വംശജരാണ്.

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കുടിയിറക്ക് നടപടികൾ അതിന്റെ പാരമ്യത്തിലെത്തിയതിന് പിന്നാലെ ഗായകൻ സുബിൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നിലക്കുകയായിരുന്നു. അ​സ​മി​ൽ ഗോ​ൽ​പാ​ര, ധു​ബ്രി, ല​ഖിം​പൂ​ർ ജി​ല്ല​ക​ളി​ൽ നടപടിയെത്തുടർന്ന് പ​തി​നാ​യി​ര​ങ്ങളാണ് ഭ​വ​ന​ര​ഹി​ത​രാ​യത്. ജൂ​​ലൈ 16 വരെ 30 ദി​വ​സ​ത്തി​നിടെ 4,000ലേ​റെ വീ​ടു​ക​ളാ​ണ് ഇടിച്ചുനിരത്തപ്പെട്ടത്.

അ​ന​ധി​കൃ​ത കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്ക​ലെ​ന്ന പേ​രി​ൽ വീ​ടു​ക​ൾ​ക്ക് പു​റ​മെ സ്കൂ​ളു​ക​ൾ, മ​ദ്റ​സ​ക​ൾ, പ​ള്ളി​ക​ൾ, ഈ​ദ്ഗാ​ഹു​ക​ൾ എ​ന്നി​വ​യ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് കെ​ട്ടി​ട​ങ്ങ​ൾ നി​ര​പ്പാ​ക്കിയ അ​ധി​കൃ​ത​ർ കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​പ്പിച്ചതായി പരാതിയുയർന്നിരുന്നു. പലയിടങ്ങളിലും മുൻകൂട്ടി നോട്ടീസുകൾ പോലും നൽകാതെയായിരുന്നു നടപടി. കൈ​യേ​റ്റ​മൊ​ഴി​പ്പി​ക്കു​മ്പോ​ൾ ബ​ദ​ൽ താ​മ​സ​സൗ​ക​ര്യം ന​ൽ​ക​ണ​മെ​ന്ന സു​പ്രീം കോ​ട​തി നി​ർ​ദേ​ശ​വും പാ​ലി​ക്ക​പ്പെ​ട്ടി​ല്ല.

വ​ൻ ആ​യു​ധ സ​ന്നാ​ഹ​ങ്ങ​ളു​മാ​യി 1,000ത്തി​ലേ​റെ പൊ​ലീ​സു​കാരെ വിന്യസിച്ച് ക​ന​ത്ത ബാ​രി​ക്കേ​ഡു​ക​ൾ തീ​ർ​ത്താ​യിരുന്നു പൈ​കാ​നി​ൽ കുടിയൊഴിപ്പിച്ചത്. ധു​ബ്രി ജി​ല്ല​യി​ലെ സ​ന്തോ​ഷ്പൂ​ർ, ചി​റാ​കു​ത്തി, ചാ​രു​വ ബ​ക്റ എ​ന്നി​വി​ട​ങ്ങ​ളി​ലും വൻതോതിൽ കുടിയിറക്കൽ നടന്നിരുന്നു. ഗോ​ൽ​പാ​ര​യി​ൽ മു​ള​ങ്കാ​ടു​ക​ൾ നി​ർ​മി​ക്കാ​നാ​യി​രു​ന്നെ​ങ്കി​ൽ ധു​ബ്രി​യി​ൽ അ​ദാ​നി ഗ്രൂ​പ്പി​ന്റെ സോ​ളാ​ർ പ​ദ്ധ​തി​ക്കാ​യാ​ണ് ആ​യി​ര​ക്ക​ണ​ക്കി​ന് ഏ​ക്ക​ർ ഒ​ഴി​പ്പി​ച്ചെ​ടു​ത്ത​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടുകൾ.

രണ്ട് ദിവസം മുമ്പ് ഫേസ്ബുക്ക് ലൈവിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയാണ് കുടിയൊഴിപ്പിക്കൽ നടപടി പുനഃരാരംഭിക്കുന്നത് പ്രഖ്യാപിച്ചത്. ഗാർഗിന്റെ മരണത്തെത്തുടർന്ന് അസമിൽ ഉണ്ടായ സംഘർഷങ്ങളെയും, അന്വേഷണത്തിൽ സംസ്ഥാന സർക്കാരിനുമേലുള്ള സമ്മർദ്ദത്തെയും പരാമർശിച്ച്, സംസ്ഥാനത്ത് നേപ്പാളിന് സമാനമായ ഒരു സാഹചര്യം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നായിരുന്നു ശർമ്മയുടെ വാക്കുകൾ.

ഞായറാഴ്ച കുടിയൊഴിപ്പിക്കൽ നടപടികൾക്ക് സുരക്ഷ ഒരുക്കുന്നതിനായി 1,000-ത്തിലധികം വനംവകുപ്പ്, പോലീസ് ഉദ്യോഗസ്ഥരെയാണ് ​പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഗോൽപാര ജില്ലയിൽ മാത്രം, ഈ വർഷം കുടിയൊഴിപ്പിക്കലിലൂടെ 900 ഹെക്ടറിലധികം ഭൂമി തിരിച്ചുപിടിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - 580 more families face eviction as Assam resumes demolition drive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.