ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം

പോർട്ട്​ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം. പത്ത്​ കിലോമീറ്ററോളം ദൂരത്തിൽ പ്രകമ്പനം അനുഭവപ്പെട്ടു. റിക്​ടർ സ്​കെയിലിൽ 5.6 യൂണിറ്റ്​ രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന്​ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

റിക്​ടർ സ്​കെയിലിൽ 4.1 രേഖപ്പെടുത്തിയ ഭൂചലനം ചൊവ്വാഴ്​ച പുലർച്ചെ 2.04ന്​ ഈ ഭാഗത്ത്​ അനുഭവപ്പെട്ടിരുന്നു. ഇത്​ പത്ത്​ കിലോമീറ്ററോളം ദൂരം പ്രതിഫലനം സൃഷ്​ടിച്ചിരുന്നു.

തുടരെ തുടരെ ഭൂചലനങ്ങൾ അനുഭവപ്പെടുന്ന പ്രദേശമാണ്​ ആൻഡമാൻ നിക്കോബാർ ദ്വീപ്​. കഴിഞ്ഞ ഏപ്രിൽ ഒന്നിന്​ ശക്തി കുറഞ്ഞ 20ഓളം ഭൂചലനങ്ങളാണ്​ ഇവിടെ അനുഭവപ്പെട്ടത്​.

Tags:    
News Summary - 5.6 magnitude earth quake hits Andaman and Nicobar Island -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.