അലക്ക് കമ്പനി ഉടമക്ക് കോവിഡ്; സൂറത്തിൽ 54000 പേർ നിരീക്ഷണത്തിൽ

സൂറത്ത്: ഗുജറാത്തിലെ സൂറത്ത് നഗരത്തിലെ തിരക്കേറിയ ജനവാസ മേഖലയിൽ അലക്ക് കമ്പനി നടത്തുന്ന വ്യക്തിക്ക് കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ 54,000 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. 67കാരനായ അലക്ക് കമ്പനിയുടമ ഐസൊലേഷനിലാണ്. ഭാര്യയെയും ബന്ധുക്കളെയും സ്ഥാപനത്തിലെ തൊഴിലാളികളെയും ക്വാറൻറീനിലാക്കി.

പ്രദേശത്തെ 16785 വീടുകൾ കോർപ്പറേഷനിലെ ആരോഗ്യ വിഭാഗം അണുവിമുക്തമാക്കി. 55 മെഡിക്കൽ സംഘങ്ങൾ ഓരോ വീട്ടിലും കയറിയിറങ്ങിയാണ് സ്ഥാപനത്തിൽ വസ്ത്രം അലക്കാൻ നൽകിയവരെ കണ്ടെത്തിയത്. തുടർന്ന് 54005 പേരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചു.

പ്രദേശത്തെ 12 ആശുപത്രികൾ, 23 ആരാധനാലയങ്ങൾ, 22 പ്രധാന റോഡുകൾ, 82 ഇടവഴികൾ എന്നിവയും അണുവിമുക്തമാക്കി. അലക്ക് കമ്പനിയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്

Tags:    
News Summary - 54,000 Residents Placed Under Home Quarantine in Surat After Laundry Service Owner Tests Positive-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.