50 ലക്ഷം മുസ്​ലിംകളെ രാജ്യത്തുനിന്ന് തുരത്തുമെന്ന് ബംഗാൾ ബി.ജെ.പി അധ്യക്ഷൻ

കോൽക്കത്ത: 50 ലക്ഷം മുസ് ലിം കുടിയേറ്റക്കാരെ കണ്ടെത്തുമെന്നും ഇവരെ രാജ്യത്ത് നിന്ന് തുരത്തുമെന്നും ബംഗാൾ ബി.ജ െ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് നോർത്ത് 24 പർഗാനാസിൽ സംഘടിപ്പിച്ച പരിപാടി യിലാണ് ദിലീപ് ഘോഷ് ഭീഷണി പ്രസംഗം നടത്തിയത്.

കുടിയേറ്റക്കാരുടെ പേരുകൾ ആദ്യം വോട്ടർപട്ടികയിൽ നിന്ന് നീക്കുമെന്ന് വ്യക്തമാക്കിയ ദിലീപ് ഘോഷ്, മുഖ്യമന്ത്രി മമത ബാനർജി ആരെയും പ്രീണിപ്പിക്കാനാവില്ലെന്നും പറഞ്ഞു.

ദിലീപ് ഘോഷ് ഏതാനും ദിവസങ്ങൾ മുമ്പ് നടത്തിയ പ്രസ്താവന വിവാദത്തിൽ കലാശിച്ചിരുന്നു. പൊതുമുതൽ നശിപ്പിക്കുന്നവരെ പട്ടിയെ പോലെ വെടിവെച്ച് കൊല്ലണമെന്ന ഘോഷിന്‍റെ പ്രസ്താവനയാണ് വിമർശനത്തിന് വഴിവെച്ചത്.

Tags:    
News Summary - 50 lakh Muslim infiltrators will be chased out of India says Bengal BJP Chief-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.