Posted On
date_range Updated On
date_range ആന്ധ്രയിൽ പുള്ളിപ്പുലി ആക്രമണം; അഞ്ച് വയസുകാരന് ഗുരുതര പരിക്ക്
തിരുമല: ആന്ധ്രപ്രദേശിലെ തിരുമലയിൽ പുള്ളിപ്പുലി ആക്രമണത്തിൽ അഞ്ച് വയസുകാരന് ഗുരുതര പരിക്ക്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള വഴിയിലാണ് സംഭവം.
അലിപിരി-തിരുമല കാൽനട പാതയിലെ ഏഴാം മൈലിലാണ് പുള്ളിപ്പുലി ആക്രമണമുണ്ടായത്. സുരക്ഷാ ജീവനക്കാർ അലാറം മുഴക്കിയതോടെ പുലി കാട്ടിലേക്ക് മടങ്ങി.
ആക്രമണ വിവരം അറിഞ്ഞതിന് പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.