Posted On
date_range Updated On
date_range ഷോപിയാനിൽ ഏറ്റുമുട്ടൽ; അഞ്ച് ഭീകരരെ വധിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപിയാൻ ജില്ലയിൽ അഞ്ചുതീവ്രവാദികളെ സുരക്ഷാസേന ഏറ്റുമുലിൽ വധിച്ചു. സൈന്യവും ജമ്മുകശ്മീർ പൊലീസും നടത്തിയ സംയുക്ത ഓപ്പറേഷനിടെയാണ് തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. സംയുക്ത ഓപറേഷനിൽ അഞ്ചു ഭീകരരെ വധിച്ചതായി പ്രതിരോധ വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു.
ദക്ഷിണ കശ്മീരിലെ റെബാൻ ഗ്രാമത്തിലാണ് ഞായറാഴ്ച രാവിലെ ഏറ്റുമുട്ടൽ തുടങ്ങിയത്. പ്രദേശത്ത് ഭീകരർ തമ്പടിച്ചെന്ന രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു തെരച്ചിൽ. സംഘത്തിനുനേരെ ഭീകരർ വെടിയുതിർത്തതോടെയാണ് ഏറ്റുമുട്ടലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.