ന്യൂഡൽഹി: തീവ്രവാദവിരുദ്ധ പോരാട്ടത്തിൽ വീരമൃത്യുവരിച്ച രണ്ടു സൈനികരടക്കം അഞ്ചു പേർക്ക് കീർത്തിചക്ര പുരസ്കാരം പ്രഖ്യാപിച്ചു. ഗർവാൾ റൈഫിളിലെ മേജർ പ്രീതം സിങ്, സി.ആർ.പി.എഫിലെ സീനിയർ ഒാഫിസർ ചേതൻകുമാർ ചീത, ഘോരഗ റൈഫിൾസിലെ ഹവ്ലീന്ദർ ഗുരുങ്, നാഗാ സേനയിലെ േമജർ ഡേവിഡ് മൺലുൺ, ബി.എൻ കമാൻഡൻറ് പ്രമോദ്കുമാർ എന്നിവർക്കാണ് പുരസ്കാരം. രാജ്യത്തെ സൈനികർക്കു നൽകുന്ന രണ്ടാമത്തെ പ്രധാന സൈനിക ബഹുമതിയാണ് കീർത്തിചക്ര. ഹവ്ലീന്ദർ ഗുരുങ്, േമജർ ഡേവിഡ് മൺലുൺ, പ്രമോദ്കുമാർ എന്നിവർക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. കീർത്തിചക്രക്ക് പുറെമ 17 ശൗര്യചക്രയും 85 സേനമെഡലും മൂന്ന് നൗസേന മെഡലും രണ്ടു വായുസേന മെഡലും ഉൾെപ്പടെ 112 അവാർഡുകളാണ് പ്രഖ്യാപിച്ചത്.
ജമ്മു-കശ്മീരിലെ കുപ്വാര ജില്ലയിലുണ്ടായ ഭീകരാക്രമണത്തിലാണ് ഹവ്ലീന്ദർ ഗുരുവാങ് വീരമൃത്യു വരിക്കുന്നത്. നാഗാലാൻഡിലെ മോൺ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് മേജർ ഡേവിഡ് മാൻലുൺ കൊല്ലപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.