രണ്ടാം ഘട്ട ജമ്മു കശ്മീർ തെരഞ്ഞെടുപ്പ്; 1.45 ലക്ഷം പേർ വോട്ട് ചെയ്തു

ശ്രീനഗർ: ജമ്മു കശ്മീരിൽ രണ്ടാംഘട്ട ഡിസ്ട്രിക്റ്റ് ഡെവലപ്്മെന്‍റ് കൗൺസിൽ (ഡി.ഡി.സി) പൂർത്തിയായി. 43 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 48.62 ശതമാനമായിരുന്നു പോളിങ് എന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു.

ജമ്മു ഡിവിഷനിലാണ് കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയത്, 66.54 ശതമാനം. കശ്മീർ ഡിവിഷനിൽ 33.54 ശതമാനവും രേഖപ്പെടുത്തി. പൂഞ്ചിലാണ് റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയത്. പുൽവാമയിൽ ഏറ്റവും കുറവും യഥാക്രമം പൂഞ്ചിൽ 75ഉം, പുൽവാമയിൽ 8.67 ശതമാനവും പോളിങ് രേഖപ്പെത്തി.

43 നിയോജക മണ്ഡലങ്ങളിലായി 321 സീറ്റുകളിലേക്കാണ് രണ്ടാംഘട്ട (25 കശ്മീർ, 18 ജമ്മു) തെരഞ്ഞെടുപ്പ് നടന്നത്. എട്ട് ഘട്ടങ്ങളിലായാണ് ജമ്മുകശ്മീർ ഡിസ്ട്രിക്​ട് ഡെവലപ്മെന്‍റ് കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 19നാണ് അവസാന ഘട്ടം. ഡിസംബർ 22ന് വോട്ടെണ്ണും.

1,427ല്‍ പരം സ്ഥാനാര്‍ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഏഴു ലക്ഷം പേരാണ് വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 3.72 ലക്ഷം വോട്ടര്‍മാര്‍ കശ്മീര്‍ ഡിവിഷനിലും 3.28 ലക്ഷം ജമ്മു ഡിവിഷനിലുമാണ്. 2,146 പോളിംഗ് സ്‌റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് വോട്ടെടുപ്പ്.

നാഷണല്‍ കോണ്‍ഫറന്‍സ്, പീപ്ള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (എം), ജമ്മു ആന്‍റ് കശ്മീര്‍ പീപ്ള്‍സ് കോണ്‍ഫറന്‍സ്, പീപ്ള്‍സ് മൂവ്‌മെന്‍റ്, അവാമി നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവ ചേര്‍ന്ന് ഗുപ്കർ സഖ്യം രൂപവത്കരിച്ചാണ് മത്സരിക്കുന്നത്. ഗുപ്കർ സഖ്യം, ബി.ജെ.പി, അപ്‌നി പാര്‍ട്ടി എന്നിവ തമ്മിലാണ് പ്രധാന മത്സരം. 

Tags:    
News Summary - 48.6% turnout in J&K despite the cold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.