(ഫയൽ ചിത്രം)
Posted On
date_range Updated On
date_range 32 മാസത്തിനിടെ ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ചത് 48 സൈനികർ
ശ്രീനഗർ: ജമ്മു കശ്മീരിൽ 32 മാസത്തിനിടെ വീരമൃത്യു വരിച്ചത് 48 സൈനികരെന്ന് കണക്കുകൾ. ഇന്ന് ദോഡ ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മേജർ അടക്കം നാലു സൈനികർ വീരമൃത്യു വരിച്ചതിനു പിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
ഭീകരാക്രമണങ്ങൾ വർധിച്ചിരിക്കെ, ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാസം അവലോകന യോഗം ചേർന്നിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുമായും പ്രധാനമന്ത്രി ചർച്ച നടത്തുകയും ചെയ്തിരുന്നു.
ജമ്മു കശ്മീരിന്‍റെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും സായുധ സേന നടത്തുന്ന തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുമാണ് അവലോകനം നടത്തിയത്.
മേഖലയിൽ അടുത്തിടെയുണ്ടായ പ്രധാന ആക്രമണങ്ങൾ:
- ഇന്ന്: ദോഡയിലെ ഏറ്റുമുട്ടലിൽ മേജർ ബ്രിജേഷ് ഥാപ്പ അടക്കം നാലു സൈനികർക്ക് വീരമൃത്യു
- ജൂലൈ 8, 2024: കത്വ ജില്ലയിൽ സൈനിക വാഹനവ്യൂഹത്തിന് നേരെയുള്ള ആക്രമണത്തിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. അഞ്ച് സൈനികർക്ക് പരിക്കേറ്റു
- ജൂലൈ 11-12, 2024: രണ്ടു ദിവസങ്ങളിലുണ്ടായ ആക്രമണത്തിൽ ആറു സൈനികർക്ക് പരിക്ക്
- ജൂലൈ 9, 2024: തീർഥാടകർ സഞ്ചരിച്ച ബസിനുനേർക്ക് ഭീകരർ ആക്രമണം നടത്തുകയും ബസ് തോട്ടിലേക്ക് മറിഞ്ഞ് ഒമ്പത് പേർ കൊല്ലപ്പെടുകയും ചെയ്തു. 33 പേർക്ക് പരിക്കേറ്റു
- മേയ് 4, 2024: പൂഞ്ച് ജില്ലയിൽ വ്യോമസേനാ വാഹനമടക്കം രണ്ട് വാഹനങ്ങൾക്കുനേരെ ഭീകരരുടെ വെടിവെപ്പ്. വ്യോമസേനയിലെ സൈനികന് വീരമൃത്യു. അഞ്ചു പേർക്ക് പരിക്കേറ്റു
- ഡിസംബർ 21, 2023: ആക്രമണത്തിൽ നാലു സൈനികർക്ക് വീരമൃത്യു
- നവംബർ 2023: രണ്ടു ക്യാപ്റ്റന്മാർ അടക്കം അഞ്ചു സൈനികർ വീരമൃത്യു വരിച്ചു
- ഏപ്രിൽ-മേയ് 2023: ഇരട്ട ആക്രമണത്തിൽ വീരമൃത്യു വരിച്ചത് 10 സൈനികർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.