ആന്ധ്രയിൽ കോവിഡ് ബാധിതരുടെ എണ്ണം 2,561 ആയി

അമരാവതി: ആന്ധ്രപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 47 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 2,561 ആയി ഉയർന്നു. 

24 മണിക്കൂറിനിടെ 9,136 സാംപിളുകൾ പരിശോധിച്ചു. ഇതിൽ 47 എണ്ണം പോസിറ്റീവ് ആണ്. കോയപേഡ് നിന്ന് തിരികെ വന്ന അഞ്ച് പേരും ഇതിൽ ഉൾപ്പെടും. 

ചികിത്സയിലായിരുന്ന 1,778 പേർ സുഖം പ്രാപിച്ചു. 56 പേർ മരിച്ചു. കൃഷ്ണ ജില്ലയിൽ നിന്നാണ് അവസാനമായി മരണം റിപ്പോർട്ട് ചെയ്തത്.

Tags:    
News Summary - 47 new COVID-19 cases in Andhra Pradesh -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.