ഡൽഹി കോർപറേഷൻ തെരഞ്ഞെടുപ്പ്; വോട്ടർ പട്ടിക‍യിൽ നിന്ന് 450 പേരുകൾ നീക്കി, എ.എ.പി ഗൂഢാലോചന നടത്തിയെന്ന് ബി.ജെ.പി നേതാവ്

ന്യൂഡൽഹി: ഡൽഹിയിലെ സുഭാഷ് മൊഹല്ല വാർഡിൽ വോട്ടർ പട്ടികയിൽ നിന്ന് ബി.ജെ.പിയെ പിന്തുണക്കുന്ന ആളുകളുടെ പേരുകൾ നീക്കിയതായി ബി.ജെ.പി എം.പി മനോജ് തിവാരി. 450 വോട്ടർമാരുടെ പേരുകളാണ് നീക്കം ചെയ്തതെന്നും ഇതിനുപിന്നിൽ ഡൽഹി സർക്കാറിന്‍റെ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു. വാർഡിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും മനോജ് തിവാരി ആവശ്യപ്പെട്ടു.

'ബി.ജെ.പിയെ പിന്തുണക്കുന്നതിനാൽ സുഭാഷ് മൊഹല്ല വാർഡിലെ 450 വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇത് ഡൽഹി സർക്കാരിന്‍റെ ഗൂഢാലോചനയാണ്. ഇതിനെതിരെ പരാതി നൽകും. വോട്ടെടുപ്പ് റദ്ദാക്കാനും വീണ്ടും തെരഞ്ഞെടുപ്പ് നടത്താനും അഭ്യർഥിക്കും' -മനോജ് തിവാരി പറഞ്ഞു.

വോട്ടർ പട്ടികയിൽ പല പേരുകളും ഇല്ലെന്നും ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും ഡൽഹി ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് എ.എ.പിക്കെതിരെ ഗുരുതര ആരോപണവുമായി ബി.ജെ.പി നേതാവ് രംഗത്തെത്തിയത്.

നേരത്ത, വോട്ടർ പട്ടികയിൽ തന്‍റെ പേരില്ലെന്ന പരാതിയുമായി ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അനിൽ ചൗധരി രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ ഗൂഢാലോചനയുടെ ഫലമാണിതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. 

Tags:    
News Summary - "450 Names Deleted": BJP's Manoj Tiwari's Big Claim On Delhi Polling Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.