ന്യൂഡൽഹി: ഡൽഹിയിലെ കാപശേരയിൽ ഒരേ കെട്ടിടത്തിൽ താമസിക്കുന്ന 44 പേർക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ഏപ്രിൽ 18 ന് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട രോഗി താമസിച്ച കെട്ടിടമാണിത്.
രോഗിയുമായി ബന്ധമുണ്ടായിരുന്ന 175 പേരുടെ സാമ്പിളുകൾ 10 ദിവസം മുമ്പാണ് പരിശോധനക്കയച്ചത്. ഇവരെ നിരീക്ഷണത്തിലാക്കുകയും പ്രദേശം അടച്ചുപൂട്ടുകയും ചെയ്തിരുന്നു. 67 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് ലഭിച്ചത്. പരിശോധനാ ഫലം വൈകുന്നതിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആശങ്ക പ്രകടിപ്പിച്ചു. ഫലം വൈകുന്നത് രോഗ വ്യാപനത്തിന് കാരണമാവുകയും ചെയ്തേക്കാം.
ഡൽഹിയിൽ ഇതുവരെ 3738 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 61 പേർക്ക് ജീവൻ നഷ്ടമായി. ഡൽഹിയിലെ 11 ജില്ലകളും റെഡ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് 17 വരെ എല്ലാ ജില്ലകളും റെഡ് സോണായി തുടരുമെന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.