Posted On
date_range Updated On
date_range കൊൽക്കത്തയിലെ സ്ഫോടനത്തിൽ പരിക്കേറ്റയാൾ മരിച്ചു
ന്യൂഡൽഹി: കൊൽക്കത്തയിലെ നാഗർബസാർ മേഖലയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ 43കാരൻ മരിച്ചു. സ്ഫോടനത്തെ തുടർന്നുള്ള രാണ്ടാമത്തെ മരണമാണിത്. ബിഭാഷ് ഘോഷ് എന്ന എട്ടുവയസ്സുകാരൻ സംഭവ സ്ഥലത്ത് കൊല്ലപ്പെട്ടിരുന്നു.
ഒക്ടോബർ രണ്ടിന് കൊൽക്കത്ത വിമാനത്താവളത്തിനടുത്തുനിന്ന് രണ്ടു കിലോമീറ്റർ അകലെ അടച്ചിട്ട കടക്ക് പുറത്താണ് സ്ഫോടനമുണ്ടായത്.
മരിച്ച കുട്ടിയുടെ അമ്മയടക്കം ഒമ്പതുപേർക്കായിരുന്നു പരിക്കേറ്റത്.
വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് ബോംബ് സ്ഫോടനമാണെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.