ഇന്ത്യയിൽ കോവിഡ്​ രോഗികളുടെ പ്രതിദിന വർധന വീണ്ടും 40,000 കടന്നു

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും 40,000 കടന്നു. 40,953 പേർക്കാണ്​ ശനിയാഴ്ച രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചത്​. നവംബർ 29ന്​ ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്​.

കഴിഞ്ഞ 24 മണിക്കൂറിനിടെ 188 പേർ രോഗം ബാധിച്ച്​ മരിച്ചു. 1,59,558 പേരാണ്​ ഇതുവരെ രോഗം ബാധിച്ച്​ മരിച്ചത്​. മഹാരാഷ്​ട്ര, പഞ്ചാബ്​ കേരള, കർണാടക, ഗുജറാത്ത്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ കോവിഡ്​ രോഗികളുടെ എണ്ണം ഏറ്റവും കൂടുതൽ.

1,15,55,284 പേർക്കാണ്​ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 1,11,07,332 പേർ രോഗമുക്​തരായി. 2,88,394 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 4,20,63,392 പേർക്ക്​ ഇതുവരെ വാക്​സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Tags:    
News Summary - 40,953 Fresh Covid Cases, Biggest Single-Day Spike In Nearly 4 Months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.