രാജ്യത്ത്  തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത 400 രാഷ്ട്രീയ പാര്‍ട്ടികള്‍


ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്ന രാജ്യം ഇന്ത്യയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ തെരഞ്ഞെടുപ്പ് കമീഷന്‍െറ കണക്കനുസരിച്ച് രാജ്യത്ത് 1900ത്തിലധികം രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 
എന്നാല്‍, അതില്‍ 400ഓളം കക്ഷികള്‍ ഇതുവരെയും ഒരൊറ്റ തെരഞ്ഞെടുപ്പില്‍പോലും മത്സരിച്ചിട്ടില്ല. 

തെരഞ്ഞെടുപ്പ് കമീഷണര്‍ നസീം സെയ്ദിയാണ് ഈ കണക്കുകള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. കള്ളപ്പണം വെളുപ്പിക്കുന്നതിനാണോ നിര്‍ജീവമായ ഈ 400 പാര്‍ട്ടികളെന്ന് കമീഷന് സംശയമുണ്ട്. അതിനാല്‍, പട്ടികയില്‍നിന്ന് ഇവയെ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. 
ഒറ്റയടിക്ക് പാര്‍ട്ടികളെ പട്ടികയില്‍നിന്ന് ഒഴിവാക്കാനാവില്ല. പല ഘട്ടങ്ങളിലൂടെയുള്ള നടപടികള്‍ ഇതിനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്‍െറ ആദ്യപടിയായി ഓരോ മേഖലയിലും കടലാസില്‍ മാത്രമായുള്ള പാര്‍ട്ടികളുടെ ലിസ്റ്റ് തയാറാക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags:    
News Summary - 400 political party in india do not participate in election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.