Posted On
date_range Updated On
date_range ഝാർഖണ്ഡിൽ 66 കടകളിൽ നിന്നായി മോഷ്ടിച്ചത് 40 കിലോ തക്കാളി
ന്യൂഡൽഹി: വില കുതിച്ചുയരുന്നതിനിടെ വീണ്ടും തക്കാളി മോഷണം.ഝാർഖണ്ഡിലെ പച്ചക്കറി മാർക്കറ്റിലെ വിവിധ കടകളിൽ നിന്ന് 40 കിലോ തക്കാളിയാണ് മോഷ്ടിച്ചത്. 66 കടകളിൽ നിന്നായാണ് മോഷണം. തക്കാളിയോടൊപ്പം 10 കിലോഗ്രാം ഇഞ്ചിയും രണ്ട് ലക്ഷം വിലമതിക്കുന്ന ത്രാസുകളും മോഷണം പോയിട്ടുണ്ടെന്ന് കച്ചവടക്കാർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഉത്തരേന്ത്യയിലുണ്ടായ കനത്തമഴയാണ് തക്കാളി വില കുതിച്ചുയരുന്നതിന് കാരണമായത്. നിലവിൽ കിലോക്ക് 250 രൂപയാണ് ഡൽഹിയിലെ തക്കാളി വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.